Maria Rose February 27, 2014 · മമ്മൂട്ടി വാണി വിശ്വനാഥ്‌മായി സിനിമയില്‍ വാഗ്വാദം നടത്തുമ്പോള്‍ കൈയടി മമ്മൂട്ടിയ്ക്ക് തന്നെ . ലെന മോഹന്‍ ലാലുമായി വാഗ്വാദം നടത്തിയാലും അങ്ങനെ തന്നെ . വാണി വിശ്വനാതും ലെനയും പ്രതിനിധീകരിക്കുന്നത് എന്തായിരുന്നാലും കൈയടി താരങ്ങള്‍ക്ക് തന്നെ . സ്പിരിറ്റ് എന്ന ചിത്രത്തില്‍ ലെനയെ അവതരിപ്പിക്കുന്ന സീന്‍ ഇങ്ങനെയാണ് . ഒരു ഷോപ്പിംഗ് മാളില്‍ വച്ച് ഒരു പയ്യന്‍ ലെനയെ കയറിപ്പിടിക്കുന്നു . തിരക്കുള്ള വഴികളില്‍ ഇടയ്ക്കിടെ നമ്മുക്ക് കാണാവുന്ന ചില രംഗങ്ങളാണ് അവ. അത് കൊണ്ട് തന്നെ ആണ്‍ ഭൂരിപക്ഷവും പുരുഷപക്ഷ ഭൂരിപക്ഷവും നിറഞ്ഞ തീയറ്ററിനെ അത് രസിപ്പിക്കും , പ്രത്യേകിച്ചും ഒന്ന് പിടിച്ചാല്‍ കൊള്ളാം എന്ന് ആഗ്രഹം ഉള്ളവരെയും ഇതിനു മുന്‍പ് വിജയകരമായി 'പിടിച്ചിട്ടുള്ള'വരെയും. (ചുമട് എടുക്കുന്ന നായകന്‍ ആ ജോലി ചെയ്യുന്നവരെ രസിപ്പിക്കുന്നത് പോലെയാണത്) സാധാരണ ഗതിയില്‍ തനിക്ക് നേരിട്ട പബ്ളിക് അപമാനത്തില്‍ അന്ധാളിച്ച് നില്‍ക്കുന്ന, തന്നെ പിടിച്ചിട്ട് ഒന്നും സംഭവിക്കാത്ത മട്ടില്‍ നടന്നു പോയ വ്യക്തിയെ തിരിഞ്ഞു നോക്കി അമര്‍ഷം കൊള്ളുകയോ ദേഷ്യവും സങ്കടവും നിറഞ്ഞ മുഖത്തോടെ വിത...