Maria Rose - Spirit
Maria Rose
February 27, 2014 ·
മമ്മൂട്ടി വാണി വിശ്വനാഥ്‌മായി സിനിമയില്‍ വാഗ്വാദം നടത്തുമ്പോള്‍ കൈയടി മമ്മൂട്ടിയ്ക്ക് തന്നെ . ലെന മോഹന്‍ ലാലുമായി വാഗ്വാദം നടത്തിയാലും അങ്ങനെ തന്നെ . വാണി വിശ്വനാതും ലെനയും പ്രതിനിധീകരിക്കുന്നത് എന്തായിരുന്നാലും കൈയടി താരങ്ങള്‍ക്ക് തന്നെ .
സ്പിരിറ്റ് എന്ന ചിത്രത്തില്‍ ലെനയെ അവതരിപ്പിക്കുന്ന സീന്‍ ഇങ്ങനെയാണ് . ഒരു ഷോപ്പിംഗ് മാളില്‍ വച്ച് ഒരു പയ്യന്‍ ലെനയെ കയറിപ്പിടിക്കുന്നു . തിരക്കുള്ള വഴികളില്‍ ഇടയ്ക്കിടെ നമ്മുക്ക് കാണാവുന്ന ചില രംഗങ്ങളാണ് അവ. അത് കൊണ്ട് തന്നെ ആണ്‍ ഭൂരിപക്ഷവും പുരുഷപക്ഷ ഭൂരിപക്ഷവും നിറഞ്ഞ തീയറ്ററിനെ അത് രസിപ്പിക്കും , പ്രത്യേകിച്ചും ഒന്ന് പിടിച്ചാല്‍ കൊള്ളാം എന്ന് ആഗ്രഹം ഉള്ളവരെയും ഇതിനു മുന്‍പ് വിജയകരമായി 'പിടിച്ചിട്ടുള്ള'വരെയും. (ചുമട് എടുക്കുന്ന നായകന്‍ ആ ജോലി ചെയ്യുന്നവരെ രസിപ്പിക്കുന്നത് പോലെയാണത്)
സാധാരണ ഗതിയില്‍ തനിക്ക് നേരിട്ട പബ്ളിക് അപമാനത്തില്‍ അന്ധാളിച്ച് നില്‍ക്കുന്ന, തന്നെ പിടിച്ചിട്ട് ഒന്നും സംഭവിക്കാത്ത മട്ടില്‍ നടന്നു പോയ വ്യക്തിയെ തിരിഞ്ഞു നോക്കി അമര്‍ഷം കൊള്ളുകയോ ദേഷ്യവും സങ്കടവും നിറഞ്ഞ മുഖത്തോടെ വിതുമ്പുകയോ ഒക്കെയാണ് ആ രംഗത്തെ സ്ത്രീയില്‍ നിന്ന് കാണാന്‍ സാധിക്കുക. (തിരക്കുള്ള മിഠായിത്തെരുവിലൊക്കെ വച്ച് ഒന്നിലേറെ തവണ ഇത് കാണേണ്ടി വന്നിട്ടുണ്ട് )
എന്നാല്‍ ലെനയുടെ പ്രതികരണം ആണുങ്ങളുടെ Continuity നശിപ്പിക്കുന്നു. അവര്‍ , തികച്ചും , Athletically, ആ ചെറുക്കനെ ഓടിച്ചു പിടികൂടുകയും അവനിട്ട് ഒന്ന് പൊട്ടിച്ച് അവനെ പോലീസ് ജീപ്പിനുള്ളിലെയ്ക്ക് എറിയുകയും ചെയ്യുന്നു . ആ കഥാപാത്രം ഒരു പോലീസ് ഓഫീസര്‍ ആണെന്ന് നമ്മള്‍ അപ്പോഴാണ് മനസ്സിലാകുക . ഇവിടെ തന്മയീഭവിക്കാന്‍ സാധ്യത സ്ത്രീകള്‍ക്കാണ് . മുന്‍പ് പൊതുവഴിയില്‍ അപമാനം നേരിട്ടവര്‍ക്കും മുന്‍പ് ഇത് പോലെ രണ്ട് പൊട്ടിച്ചവര്‍ക്കും ഇതിനു മുന്‍പ് ഒന്നും ചെയ്യാന്‍ കഴിയാതിരുന്നവര്‍ക്കും ഈ രംഗം സന്തോഷം നല്‍കും . എന്നാല്‍ പുരുഷപക്ഷ ഭൂരിപക്ഷമുള്ള തീയറ്ററില്‍ ഈ സീന്‍ പെണ്‍താന്‍ പോരിമയുടെ നേര്‍ക്ക് നിശബ്ദതയോ ഒറ്റപ്പെട്ട തെറിയോ ആണ് കാണാന്‍ കഴിഞ്ഞത് .
അടുത്ത സീനില്‍ മോഹന്‍ ലാല്‍ ലെനയെ നേരിടുന്നു . നിശബ്ദയാക്കുന്നു. ടീവിയില്‍ , അയാളുടെ വാഗ്ധോരണിയ്ക്ക് പ്രസിദ്ധമായ ഒരു പരിപാടിയില്‍. മേല്‍ പ്പറഞ്ഞ സംഭവത്തെ പരാമര്‍ശിച്ചു കൊണ്ടാണ് ചര്‍ച്ച ആരംഭിക്കുന്നത് . ആ സംഭവത്തെ ഓര്‍ത്ത് അഭിമാനിക്കുന്നുവെങ്കില്‍ അത് അപമാനകരം ആയി താന്‍ കരുതുന്നു എന്ന് മോഹന്‍ ലാല്‍ പറയുന്നു . ഡ്രഗ് Addict ആയ അത്തരം ആളുകള്‍, അവരെ നേരിടേണ്ടത് ആ രീതിയില്‍ അല്ലെന്നും ഡ്രഗ് അവര്‍ക്ക് കിട്ടാനുള്ള സാധ്യത ഇല്ലാതാക്കിക്കൊണ്ടാണ് എന്നും മോഹന്‍ ലാല്‍ സമര്‍ഥിക്കുന്നു . വാദം എന്തുമാകട്ടെ . വാദമല്ല അവിടത്തെ വിഷയം.ലെനെയുടെ താന്‍ പോരിമ അടക്കപ്പെടുന്നു. ലെനയുടെ പ്രതികരണത്തില്‍ ഇച്ഛാഭംഗം നേരിട്ടവര്‍ രംഗം തിരിച്ചു പിടിക്കുന്നു.
രണ്ടു വിഷയം പറയാനുണ്ട് : നോര്‍മല്‍ അല്ലാത്തവര്‍ ആണ് അത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നത് എന്നത് തെറ്റാണ് എന്നത് ഒന്ന് . രണ്ട്: ലെന പ്രതികരിക്കുന്ന രംഗത്തിനും അതിന്റെ ന്യായമായ Cause നെയും രഞ്ജിത്ത് നിര്‍വീര്യപ്പെടുത്തി എന്നതും .
രഞ്ജിത്ത് 'മാനസാന്തര'പ്പെട്ടതിനുശേഷം വന്നതാണ് സ്പിരിറ്റ് . പക്ഷെ ഇപ്പോഴും പഴയ സന്ദര്‍ഭങ്ങള്‍ വരുമ്പോള്‍ അദ്ദേഹം നീലക്കുറുക്കനെപ്പോലെ കൂവിപ്പോകും. കൂ .....

Comments
Post a Comment