Deepak & Sreehari
"മിഴികളില് കുറുകുന്ന പ്രണയമാം പ്രാവിന്റെ
ചിറകുകള് മെല്ലെ പിടഞ്ഞതാവാം"
ചിറകുകള് മെല്ലെ പിടഞ്ഞതാവാം"
പുലർച്ചെ എട്ടുമണിക്ക് ബാൽക്കണിയിൽ വന്നിരുന്ന് ഒരു കാര്യവുമില്ലാതെ ചിറകടിച്ചും ശബ്ദമുണ്ടാക്കിയും ഒന്നരയടി ഇപ്പുറത്ത് ഒരു ചില്ലകലത്ത് കിടക്കുന്ന പാവപ്പെട്ടവനെ ഉറങ്ങാൻ സമ്മതിക്കാത്ത ആ വൃത്തികെട്ട urban pest ജീവിയെപ്പറ്റിത്തന്നെയല്ലേ കവി ഈ പറയുന്നത്?!
പഴയ കെ എസ് ഗോപാലകൃഷ്ണൻ പടത്തിന്റെ സൗണ്ട് ട്രാക്കുപോലിരിക്കുന്ന ആ ഓഞ്ഞ ഒച്ചതന്നെയാണല്ലോ അല്ലേ ഈ കുറുകൽ?
കവികളില്ലാത്ത ഒരു ലോകം വരും. ഡിക്ഷ്ണറിയിൽ അന്ന് പ്രണയം എന്ന വാക്ക് ആർക്കൈവ് സെക്ഷനിലേക്ക് മാറും. മനുഷ്യർ സ്പേയ്ഡിനെ ഇസ്പേഡ് ഏഴാം കൂലി എന്ന് മുഖത്തുനോക്കി വിളിക്കും.
https://www.facebook.com/dsankaranarayanan/posts/10217544751871756
****************
മലയാളകവികളും ദീപക് ശങ്കരനാരായണനും - എ റെണ്ടേവൂ
=====
കവി : “സുറുമയെഴുതിയ മിഴകളേ, പ്രണയമധുരത്തേൻ തുളുമ്പും സൂര്യകാന്തിപ്പൂക്കളേ…”
കവി : “സുറുമയെഴുതിയ മിഴകളേ, പ്രണയമധുരത്തേൻ തുളുമ്പും സൂര്യകാന്തിപ്പൂക്കളേ…”
ദീപക് : ഈ സൂര്യകാന്തി എന്ന് പറയുന്നത് മറ്റേ സൗത്തിന്ത്യാക്കാർ വറുത്തും പൊരിച്ചും തിന്നാൻ ഉപയോഗിക്കുന്ന എണ്ണയുണ്ടാക്കുന്ന വൃത്തികെട്ട ആ പൂവ് തന്നെയല്ലേ? അതിൽപ്പൊരിച്ചത് തിന്നുന്നതിലും ഭേദം വല്ല അമ്മിക്കല്ലുമെടുത്ത് വിഴുങ്ങുന്നതാണ്.
=====
കവി : “ നിന്റെ സാന്ത്വനവേണുവിൽ രാഗലോലമായ് ജീവിതം…”
ദീപക് : ഈ വേണു എന്ന് പറയുന്നത് മറ്റേ മാതൃഭൂമി ചാനലിലിരുന്ന് വായിട്ടലക്കുന്ന ആ വാർത്ത വായനക്കാരനല്ലേ. ആ ശബ്ദം കേട്ട് പ്രേമിക്കുന്നതിലും ഭേദം വല്ല ഈർച്ചമില്ലിലും ചെന്ന് കിടന്നുറങ്ങുന്നതാണ്.
കവി : “ നിന്റെ സാന്ത്വനവേണുവിൽ രാഗലോലമായ് ജീവിതം…”
ദീപക് : ഈ വേണു എന്ന് പറയുന്നത് മറ്റേ മാതൃഭൂമി ചാനലിലിരുന്ന് വായിട്ടലക്കുന്ന ആ വാർത്ത വായനക്കാരനല്ലേ. ആ ശബ്ദം കേട്ട് പ്രേമിക്കുന്നതിലും ഭേദം വല്ല ഈർച്ചമില്ലിലും ചെന്ന് കിടന്നുറങ്ങുന്നതാണ്.
=====
കവി : “എള്ളെണ്ണ തൻ മണം പൊങ്ങും നിൻ കൂന്തലിൽ പുൽകി പടർന്നതിനാലേ…”
കവി : “എള്ളെണ്ണ തൻ മണം പൊങ്ങും നിൻ കൂന്തലിൽ പുൽകി പടർന്നതിനാലേ…”
ദീപക് :” ഈ എള്ളെന്ന് പറയുന്നത് മറ്റേ ഉണ്ടയുണ്ടാക്കുന്ന സാധനമല്ലേ. ഒരെണ്ണം കടിച്ചാൽ മതി നേരെ ബനാർഘട്ട റോഡിൽ ഡെന്റിസ്റ്റിന്റെ ചെയറിൽ ചെന്ന് കിടക്കാം. മനുഷ്യന്മാരിതെങ്ങനാണപ്പാ കഴിക്കുന്നത്!
=====
കവി : “ഈ മിഴിപ്പൂവിലെ നീലം ..ഇന്ദ്രനീലമണിച്ചില്ലിൽ നിന്നോ…”
കവി : “ഈ മിഴിപ്പൂവിലെ നീലം ..ഇന്ദ്രനീലമണിച്ചില്ലിൽ നിന്നോ…”
ദീപക് : ഈ നീലം എന്ന് പറയുന്നത് മലയാളികൾ വെള്ളഷർട്ടിൽ മുക്കി സ്റ്റെയ്നുണ്ടാക്കുന്ന ആ സാധനമല്ലേ. അല്ലെങ്കിൽ തന്നെ വെള്ളനിറത്തിലുള്ള തുണി ഒരു വസ്ത്രമല്ല. വസ്ത്രമാകാനുള്ള ഒരു സാധ്യത മാത്രമാണ്.
=====
കവി : "മെയ്യോടു ചേർത്താൽ ആറാട്ടുമേളം അനുരാഗ മുല്ലപ്പന്തൽ കനവാലെ.."
കവി : "മെയ്യോടു ചേർത്താൽ ആറാട്ടുമേളം അനുരാഗ മുല്ലപ്പന്തൽ കനവാലെ.."
ദീപക് : ഈ മുല്ലപ്പന്തൽ എന്ന് പറയുന്നത് മറ്റേ കള്ള് കിട്ടുന്ന സ്ഥലം തന്നെയല്ലേ? അല്ലെങ്കിലേ കള്ളെന്ന് പറയുന്നത് തന്നെ ഒരു വഹയാണ്. അപ്പമുണ്ടാക്കാൻ കൊള്ളാം. നല്ലത് വല്ലതും കഴിക്കണമെങ്കിൽ ഔട്ടർ റിങ് റോഡിലെ മധുലോകയിൽ ചെന്നാൽ ടിന്നിൽ കിട്ടും.
=====
കവി : “പാലൊളി ചന്ദ്രികയില്‍ നിന്‍ മന്ദഹാസം കണ്ടുവല്ലോ "
കവി : “പാലൊളി ചന്ദ്രികയില്‍ നിന്‍ മന്ദഹാസം കണ്ടുവല്ലോ "
ദീപക് : ലീഗുകാരന്റെ പത്രത്തിൽ ഒരു കമ്യൂണിസ്റ്റ് നേതാവ് ചിരിക്കുന്ന ഫോട്ടോ വന്നൂച്ചാൽ അതാണ് മക്കളേ ഹെജിമണി.
=====
കവി : “ ലയലാസ്യകലാകാന്തി സഖി നിന്റെ രൂപമേന്തി മാരന്റെ കോവില്‍ തേടി മായാമയൂരമാടി “
കവി : “ ലയലാസ്യകലാകാന്തി സഖി നിന്റെ രൂപമേന്തി മാരന്റെ കോവില്‍ തേടി മായാമയൂരമാടി “
ദീപക് : ഈ മായാമയൂരം എന്ന് പറയുന്നത് മറ്റേ മോഹൻലാൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് ചാകുന്ന രഞ്ജിത്തിന്റെ ആ സിനിമയല്ലേ. പ്രിട്ടൻഷൻ കണ്ട് പിടച്ചത് തന്നെ അതിലാണ്. എന്റപ്പാ എന്തൊരു മാരണമാണ്?
-----------------------------------------------------------
ഇനി താഴത്തെ ഡയലോഗ് തലയണമന്ത്രത്തിലെ മാമുക്കോയയുടെ ശബ്ദം സങ്കല്പിച്ച് വായിക്കുക
ഇനി താഴത്തെ ഡയലോഗ് തലയണമന്ത്രത്തിലെ മാമുക്കോയയുടെ ശബ്ദം സങ്കല്പിച്ച് വായിക്കുക
“ഇത്രക്ക് അൺറൊമാന്റിക് ആയ ഒരാളെ എങ്ങനെ കവിത പഠിപ്പിക്കാനാണ്?"
https://www.facebook.com/sreehari.sreedharan/posts/10217504902792792
*****************
എന്തായാലും ശ്രീഹരി എന്നെ ഈ പരുവത്തിലാക്കിത്തന്നു. ഇനിയിപ്പോൾ ഗൃഹലക്ഷ്മിയിൽ ലേഖനമെഴുതി ജീവിക്കുകയേ വഴിയുള്ളൂ. എന്നാപ്പിന്നെ ഇതൊരു ട്രയൽ റണ്ണായിക്കോട്ടെ.
രാവെളുക്കുവോളം അടുക്കളയിൽ വെന്തുരുകുന്ന ആണും പെണ്ണുമറിയാൻ...
1. കത്തി എന്ന് പറയുന്ന സാധനം കറുത്ത നിറത്തിലുള്ള ഒരു ഇരുമ്പ് പലകയുടെ ഒരറ്റത്ത് മരത്തിന്റെ രണ്ട് കഷണം പിടിപ്പിച്ച വസ്തുവല്ല. അതോണ്ട് അഞ്ഞൂറ്റൊന്ന് ബാർസോപ്പ് മുറിക്കാനേ കൊള്ളൂ. കത്തി, മറ്റേത് ആയുധവും പോലെ, പണിയറിയാവുന്നവർ പണിയെടുത്ത് ഉണ്ടാക്കേണ്ട സാധനമാണ്. ഏത് ആയുധവും എന്നപോലെ അതുപയോഗിക്കാനും പഠിക്കണം. കത്തികൊണ്ട് മുറിയുന്നത് സ്ലെഡ്‌ജ് ഹാമർ പ്രിൻസിപ്പിൾ വച്ചല്ല, മൂർച്ചകൊണ്ടാണ് എന്ന് പ്രത്യേകം ഓർക്കുക. ഒരു carborundum sharpening stone വാങ്ങിച്ച് വീട്ടിൽ വക്കുക. സാധനം നൂറു രൂപക്ക് ഓൺലൈനിൽ കിട്ടും.
2. യൂണിവേഴ്സൽ കത്തി എന്നൊന്നില്ല. പച്ചക്കറി മുറിക്കുന്ന കത്തിയും മീൻ മുറിക്കുന്ന കത്തിയും വലിയ കഷണം ഇറച്ചിവെട്ടുന്ന കത്തിയും ചെറുതായി അരിയുന്ന കത്തിയും ഒക്കെ വേറെ വേറെ സാധനങ്ങളാണ്. ഇന്നതിനിത് എന്ന് പറയുന്നത് അടുക്കളക്കത്തിക്കും ബാധകമാണ്. യൂണിവേഴ്സൽ ടൂൾ ഈസ് എ യൂസ്‌ലെസ് ടൂൾ എന്നാണ്. ഇതൊന്നും വില താങ്ങില്ല എന്ന് പറഞ്ഞേക്കരുത്. ഇത് നിങ്ങൾ വായിക്കുന്നുണ്ടെങ്കിൽ അതിന്റെ വിലയും നിങ്ങൾ താങ്ങും. പകുതി സമയം നിങ്ങൾക്ക് ലാഭിക്കാം.
3. മനുഷ്യൻ ഒരു കയ്യിൽ മുറിക്കാനുള്ള വസ്തുവും മറ്റേക്കയ്യിൽ കത്തിയും വച്ചല്ല മുറിക്കുകയും അരിയുകയും ചെയ്യുന്നത്. തലയിൽ ആപ്പിൾ വച്ച് വെടിവെക്കുന്നപോലത്തെ പരിപാടിയാണത്, ഒന്ന് തെറ്റിയാൽ വിവരമറിയും. സർക്കസ് ഒരു കലയാണെങ്കിലും അത് ഇത്തരുണത്തിൽ ഉപയോഗിച്ച് പാഴാക്കേണ്ടതല്ല. സിമ്പിളായി ഒരു പലകമേൽ വച്ച് മുറിച്ചാൽ മതി. ആയുധം ഉപയോഗിക്കുന്നതിലെ ഒരു അടിസ്ഥാനതത്വം അബദ്ധം പറ്റി വഴുതിപ്പോയാലും ആയുധം ഉപയോഗിക്കുന്നവന്റെ ശരീരത്തിൽ വന്ന് കൊള്ളരുത് എന്നതാണ്. കയ്യിൽ വച്ച് ഒരു വസ്തു മുറിക്കുന്നത് ആ തത്വത്തിന്റെ തന്തക്ക് വിളിക്കലാണ്.
4. പാചകത്തിൽ ആകെ നാലഞ്ച് പാരാമീറ്ററുകളേയുള്ളൂ. ചേരുവ, അളവ്, സമയം, മർദ്ദം, ചേരുവകളുടെ രൂപം, താപനില. എന്ന് പൊതുവായി പറയാം. കൈപ്പുണ്ണ്യം എന്ന് പറയുന്നത് അളവില്ലാത്ത സ്ഥലത്ത് അളവറിയുന്ന ആൾക്ക് കിട്ടുന്ന അംഗീകാരത്തിന്റെ പേരാണ്. അതുകൊണ്ട് ദിവസവും ഉണ്ടാക്കുന്ന ഭക്ഷണത്തിനെ ഭാഗ്യപരീക്ഷണത്തിന് വിട്ടുകൊടുക്കാതെ പഞ്ചാര മുതൽ അരിപ്പാത്രത്തിൽ വരെ മെഷറിങ് കപ്പുകളും അളവുള്ള സ്പൂണുകളും ഇടുക. കൈക്കണക്ക് എന്നൊന്നില്ല, വളയമില്ലാത്ത ചാട്ടമാണ് സംഭവം. വെള്ളം വരെ അളക്കാതെ എടുക്കരുത്. കൈപ്പുണ്യത്തിനെ കഥ നിങ്ങളേയും കാത്തിരിക്കുന്നു.
5. പാചകം ചെയ്യുമ്പോൾ രുചി നോക്കുന്ന പരിപാടി നിർത്തുക. അളവിനെ അട്ടിമറിക്കുന്ന എടവാടാണത്. ശീലിച്ചാൽ താമസിയാതെ നിങ്ങൾ അളക്കാൻ പഠിച്ചോളും. പിന്നെ ഈ പകുതി വെന്ത സാധനം രുചിച്ചുനോക്കേണ്ട ആവശ്യം വരില്ല. മല്ലി കൂടിപ്പോയത് ശരിയാക്കാൻ ഉപ്പിട്ട് പിന്നെ ഉപ്പ് കൂടിയത് ശരിയാക്കാൻ വെള്ളമൊഴിച്ച് പിന്നെ വെള്ളം കൂടിയത് ശരിയാക്കാൻ ഉരുളക്കിഴങ്ങിട്ട് പിന്നെ ഉരുളക്കിഴങ്ങ് ഇട്ടപ്പോൾ കുറഞ്ഞുപോയ ഉപ്പ് ശരിയാക്കാൻ പിന്നെയും ഉപ്പിട്ട് നടത്തുന്ന ശയനപ്രദക്ഷിണം ഒഴിവായിക്കിട്ടും.
6. ജീവനുള്ള പോത്തിനെപ്പോലെത്തന്നെയാണ് കുക്കറിനകത്തുകിടക്കുന്ന പോത്തും. ഒറ്റബുദ്ധിയാണ്, ഒന്നിൽകൂടുതൽ വേരിയബിളുകൾ മനസ്സിലാവില്ല. ആകെ മൂന്ന് പാരാമീറ്ററുകളേ കുക്കറിലെ പോത്തിനറിയൂ. അതിന്റെ മേൽ ഏൽക്കുന്ന ചൂട്, പ്രസ്തുത ചൂട് കൊള്ളുന്ന സമയം, ചൂടും സമയവും ഏത് പ്രെഷറിലാണ് ഏൽക്കുന്നത് എന്നിങ്ങനെ. വിസിലിന്റെ എണ്ണം വച്ച് വേവ് തീരുമാനിക്കാൻ നോക്കുന്നത് ബീഡി വലിച്ചുതീരുന്ന നേരം വച്ച് ദൂരമളക്കുന്നതുപോലത്തെ ഏർപ്പാടാണ്. വിസിൽ എന്നൊരു പാരാമീറ്റർ നമ്മൾ കേൾക്കുന്നതാണ്, പോത്തിന് അതറിയില്ല. അതുകൊണ്ട് വേവുന്ന സമയം നോക്കുക. Consistency വേണമെന്നുണ്ടെങ്കിൽ.
7. പുതിയ ഐഫോണും പോക്കറ്റിൽ വച്ച് ഭാര്യയെയോ അമ്മയെയോ കൊണ്ട് പാത്രം കഴുകിക്കുന്ന പരമദ്രോഹികളുടെ തലയിൽ ഇടിത്തീ വീഴത്തേയുള്ളൂ. അത് കൊണ്ട് വിറ്റ് ആ കാശിന്റെ പകുതി കൊടുത്ത് ഒരു ഡിഷ് വാഷർ വാങ്ങി വീട്ടിൽ വെക്ക്. ഭാര്യക്കും അമ്മക്കും പത്രം വായിക്കാൻ കുറച്ച് സമയം കിട്ടട്ടെ.
അടുത്തയാഴ്ച ഷർട്ട് ഇസ്തിരിയിടുന്നതിനെപ്പറ്റിയുള്ള പോസ്റ്റ് പ്രതീക്ഷിക്കാം. അതിന്റെ പിന്നത്തെ ആഴ്ച സിഗരറ്റുവലി എങ്ങനെ നിർത്താം എന്നതാവാൻ സാദ്ധ്യതയുണ്ട്. കൊച്ചുകുഞ്ഞുങ്ങളുടെ പൊക്കിൾ എങ്ങനെ വൃത്തിയാക്കാം എന്ന ആഗോളപ്രശ്നത്തിലും ഞാൻ പോസ്റ്റിടുന്നതായിരിക്കും.
എന്തായാലും ലവൻ, Sreehari Sreedharan, എന്റെ മാനം കളഞ്ഞില്ലേ...
https://www.facebook.com/dsankaranarayanan/posts/10217571047169122

Comments
Post a Comment