Queen Victoria മഹാറാണി ഇറക്കിയ അപൂർവ നാണയം

Partha Sarathy


ഇംഗ്ളണ്ടും അമേരിക്കയും ആസ്ത്രേലിയയും ഇന്ത്യയും എന്ന് വേണ്ട ലോകത്തിലെ പകുതി സ്ഥലങ്ങളും ഭരിച്ച Queen Victoria മഹാറാണി ഇറക്കിയ അപൂർവ നാണയമാണിത്. പന്തള രാജകുമാരനായ ശ്രീ മണികണ്ഠൻ കൈയിൽ ചിൻമുദ്രയും കാലിൽ യോഗ പട്ടാസനത്തിന്റെ അരപ്പട്ടയുമായുള്ള ഈ നാണയത്തിന് രണ്ട് പ്രത്യേകതകൾ ഉണ്ട്. ഒന്ന്, ബ്രിട്ടീഷ് രാജ്ഞിയുടെ ചിത്രമില്ലാത്ത ഒരേയൊരു നാണയമാണിത്. രണ്ട്, ഈ നാണയം ഇറങ്ങിയ 1616 കാലത്ത് അത് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഏത് കോണിലും ഉപയോഗിക്കാമായിരുന്നു, അതായത് അമേരിക്കയിലും ആഫ്രിക്കയിലും ആസ്ത്രേലിയയിലും, എന്നിങ്ങനെ എല്ലായിടത്തും. സാക്ഷാൽ വിക്ടോറിയ മഹാറാണി പോലും നാണയമുണ്ടാക്കി ആദരിച്ചിരുന്ന ഭഗവാൻ അയ്യപ്പന്റെ പേരിൽ ഒരു ചെറിയ നാണയം പോലും ഉണ്ടാക്കാൻ ഇന്നേ വരെ കേരളം മാറിമാറി ഭരിച്ച LDF - UDF സർക്കാറുകൾ ശ്രമിച്ചില്ല എന്നത് അത്യന്തം ഖേദകരമാണ്.

***************

Partha Sarathy

കുറിപ്പ് - East India Co. ആദ്യമായി ഇന്ത്യയുടെ ഒരു ഭാഗം ഭരിച്ചത് 1757 ൽ Battle of PIassey. ആദ്യമായി തിരുവിതാംകൂർ ഭരിച്ചത് 1795. അതായത് 1616 അവർക്ക് ഇന്ത്യയിൽ ഒരു സ്ഥാനവുമില്ലായിരുന്നു. ഏതോ ഒരു വിരുതൻ ഈ നാണയത്തിന്റെ കൃത്രിമ ഫോട്ടോഷോപ് ചിത്രമുണ്ടാക്കിയപ്പോൾ എനിക്കും ഒരു കൗതുകം തോന്നി.

Manulal M Inasu

നിങ്ങൾ ഇങ്ങനെ ഓരോന്ന് പടച്ചു വിടും, ആയിരക്കണക്കിന് മണ്ടൻ സംഘികൾ അത് ഷെയർ ചെയ്യും, ലക്ഷക്കണക്കിന് കിഴങ്ങന്മാർ അത് വിശ്വസിക്കും! 😂😂😂

Partha Sarathy

ശരിയാണ്, അതൊരു പ്രശ്നം തന്നെയാണ് മനു. എന്റെ അഭിപ്രായത്തിൽ പ്രായമായ സംഘികളുടെ സ്ഥിതി incurable ആണ്. അവരുടെ അടുത്ത് ശാസ്ത്രീയ ലേഖനങ്ങളോ പത്ര വാർത്തകളോ ഒന്നും ഫലിക്കില്ല. അവരുടെ ധാരണകൾക്ക് ഒത്ത വാർത്തകൾ എല്ലാം ശരി എന്നും (CERN നടരാജൻ - സൂര്യൻ ഓം ശബ്ദം - NASA മുട്ട് മടക്കി ... ), എതിരായത് എല്ലാം കമ്മ്യൂണിസ്റ്റ് - പാശ്ചാത്യ - ക്രിസ്ത്യൻ കുപ്രചരണം എന്നാണ് അവരുടെ ധാരണ. അവരോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല, അവരുടെ അഭിപ്രായം മാറില്ല. (എന്റെ പല ബന്ധുക്കളും ഈ സ്ഥിതിയാണ്.) നമുക്ക് അൽപം പ്രത്യാശ ഉള്ളത് 15-20 വയസ്സുള്ളവരാണ്. ശാസ്ത്ര ലേഖനങ്ങളും ട്രോൾ - കോമഡി - satire ലേഖനങ്ങളും അവരെയാണ് ശരിക്ക് ടാർഗറ്റ് ചെയ്യേണ്ടത്. അവരുടെ അഭിപ്രായം നമുക്ക് influence ചെയ്യാൻ ശ്രമിക്കാം. Obvious മണ്ടത്തരം നിറഞ്ഞ troll കണ്ടാൽ 15 - 20 വയസ്സുള്ളവർ ചിന്തിക്കാൻ തുടങ്ങും എന്നാണ് എന്റെ അഭിപ്രായം. ശരിയേതാണ് ട്രോളേതാണ് എന്ന് തിരിച്ചറിയാൻ പറ്റാത്ത സ്ഥിതി വരണം. എങ്കിൽ ജനം എല്ലാം അൽപം സംശയദൃഷ്ടിയോടെ നോക്കും, എല്ലാത്തിനും തെളിവ് ചോദിക്കും, അതാണ് നമുക്ക് വേണ്ടത്. ഇനി അവരാരും വായിച്ചില്ലെങ്കിലും ആരുടെയും അഭിപ്രായം മാറിയില്ലെങ്കിലും സാരമില്ല. വെറുതെ ഒരു കോമഡി എന്ന് കരുതിയാൽ മതി.

Comments

Popular posts from this blog

Deepak & Sreehari

Maria Rose - Dracula